പത്തനംതിട്ട : ജില്ലയിലുള്ള അതിഥി തൊഴിലാളികളും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള സ്ഥിര താമസക്കാരും സ്വദേശത്തേക്ക് മടങ്ങപ്പോകാൻ ആഗ്രഹിക്കുന്നെങ്കിൽ, അവരുടെ പേര്, വിലാസം, വയസ്, ലിംഗം, മൊബൈൽ നമ്പർ, സ്വന്തം ജില്ല, സംസ്ഥാനം, നിലവിൽ ആയിരിക്കുന്ന സ്ഥലം എന്നീ വിവരങ്ങൾ എത്രയും വേഗം അറിയിക്കണം.
വരുന്ന ഒരാഴ്ചയ്ക്കുള്ളിൽ മറ്റു സംസ്ഥാനങ്ങളലേക്ക് തിരിച്ചു പോകാൻ ആഗ്രഹിക്കുന്ന എല്ലാ അതിഥി തൊഴിലാളികളേയും അവരുടെ നാട്ടിലെത്തിക്കുവാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ തിരിച്ചു പോകാൻ കഴിഞ്ഞില്ലെങ്കിൽ പിന്നീട് പോകുന്നതിനുള്ള സർക്കാർ സംവിധാനങ്ങൾ ഒരുക്കാനുള്ള സാദ്ധ്യത കുറവാണ്. അടിയന്തരമായി പോകുവാൻ ആഗ്രഹിക്കുന്ന എല്ലാ ആളുകളും അവരുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന മലയാളികൾ, കരാറുകാർ, മറ്റ് തൊഴിൽ ദാതാക്കൾ എല്ലാവരും പേരുകൾ രജിസ്റ്റർ ചെയ്യണം. താമസിക്കുന്ന വില്ലേജ് ഓഫീസുകളിലും പേര് രജിസ്റ്റർ ചെയ്യാനുള്ള സംവിധാനമുണ്ട്.

ഫോൺ : 9015978979,04682222234.