കടമ്പനാട് : മാലിന്യം നിറഞ്ഞ പുരയിടത്തിൽനിന്നുള്ള പകർച്ച വ്യാധിഭീക്ഷണിഒരുവശത്ത്.ഏതുനിമിഷവും നിലംപൊത്താവുന്ന കൂരകൾക്ക് കീഴിൽ ഭയപ്പാടോടെ കഴിഞ്ഞുകൂടുന്ന രാജീവ് ഗാന്ധികോളനി നിവാസികൾക്ക് പറയാനുള്ളത് ദുരിതങ്ങളുടെ കഥകൾമാത്രം.കടമ്പനാട് പഞ്ചായത്തിലെ മാഞ്ഞാലിക്കുസമീപമാണ് രാജീവ് ഗാന്ധികോളനി.50വീടുകളാണ് ഇവിടെയുള്ളത്.150 ൽപരം ആളുകൾ താമസിക്കുന്നുണ്ട്.എല്ലാമതവിഭാഗത്തിൽപെട്ട ആളുകളുമുണ്ട്. 30 വർഷങ്ങൾക്കുമുൻപ് പണികഴിപ്പിച്ച ഒറ്റമുറി വീടുകളിലാണ് ഇവരുടെതാമസം.ഹൗസിംഗ് ബോർഡ് വകസ്ഥലമാണ്.ഹൗസിംഗ് ബോർഡ് തന്നെയാണ് വീട് നിർമിച്ചതും.രണ്ട് മുറി,അടുക്കള,ചെറിയഹാൾ,ബാത്ത്റൂംഎന്നിവ അടങ്ങിയത് വീടെന്ന് പറഞ്ഞ് വീടില്ലാത്തവർക്ക് നൽകി. 3500മുതൽ 4500 വരെ ഹൗസിംഗ് ബോർഡിന് അഡ്വാൻസും നൽകി. 500 രൂപമുതൽ മാസം തോറും അടക്കാമെന്നായിരുന്നു എഗ്രിമെന്റ്. വീടുലഭിച്ചവർ താമസത്തിന് വന്നപ്പോഴാണ് ഒറ്റമുറിവീടാണന്നറിയുന്നത്. കബളിപ്പിക്കപെട്ടത് സ്വയം സഹിച്ച് 500 രൂപവെച്ച് അടച്ചുവരുമ്പോഴാണ് ഭിത്തിയും മേൽക്കൂരയും ബലക്ഷയമാണന്ന് തിരിച്ചറിയുന്നത്. ഭിത്തിപൊട്ടിക്കീറിയും,മേൽക്കൂര അടർന്ന് വീഴാനും തുടങ്ങി.പിന്നീട് എല്ലാവരും ചേർന്ന് തുക അടക്കേണ്ടന്ന് തീരുമാനിച്ചു.ഹൗസിംഗ് ബോഡ് ഇറക്കിവിട്ടതുമില്ല, പട്ടയവും നൽകിയില്ല. ഇതുകാരണം പഞ്ചായത്തിന്റേതുൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നിഷേധിക്കപെടുകയാണിവർക്ക്.മൈക്രോ ഫിനാൻസുകളിൽ നിന്നും വായ്പയെടുത്തും മറ്റ് കടങ്ങൾ വാങ്ങിയും വീടിന്റെ അറ്റകുറ്റപണികൾ നടത്തിയവരുമുണ്ട്.ഏഴ് ദിവസം പ്രായമുള്ള കുഞ്ഞു മുതൽ 85 വയസുള്ളവർ വരെ ഇവിടെയുണ്ട്. ശക്തമായും കാറ്റും മഴയും ആയതോടെ വീട് ഇടിഞ്ഞുവീഴുമോ എന്ന ഭയത്തിൽ ഇവർ കഴിയുമ്പോഴാണ് തൊട്ടടുത്ത സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ മാലിന്യം തള്ളിയത്.കടമ്പനാട് ജംഗ്ഷനിലെ വ്യാപാരിയുടെ മൊത്ത വ്യാപാര കടയിൽ നിന്നുള്ള മാലിന്യങ്ങളാണ് ഇവിടെ കൊണ്ടിടുന്നത്. മഴയും കാറ്റും ശക്തമായതോടെ പകർച്ചവ്യാധി പിടിപെടുമോ എന്ന ആശങ്കയിലാണ് കോളനി വാസികൾ.കോളനിയിൽ നിന്ന് 50 മീറ്റർ മാത്രം അകലെയാണ് മാലിന്യം തള്ളിയിരിക്കുന്നത്.പഞ്ചായത്തോ ഹെൽത്ത് ഡിപ്പാർട്ട്മെന്റോ ഇതറിഞ്ഞമട്ടില്ല.

രാജീവ് ഗാന്ധി കോളനിയിൽ നിലവിൽ താമസിക്കുന്നവരുടെ വിശദാംശങ്ങൾ ഹൗസിംഗ് ബോർഡിന് പഞ്ചായത്ത് നൽകിയാൽ അവർ താമസിക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം നൽകാൻ ഹൗസിംഗ് ബോർഡ് തയാറാണ്.

പി.പ്രസാദ്

(ഹൗസിംഗ് ബോർഡ് ചെയർമാൻ)

..........................................................

കോളനിയിൽ 50 വീടുകൾ

150 തോളം ആളുകൾ

30 വർഷം മുമ്പ് നിർമ്മിച്ചത് വീടുകൾ

..................................................................

കോളനിനിവാസികളുടെ പ്രധാന ആവശ്യം

അടിയന്തരമായി മാലിന്യം നീക്കുന്നതിനും പട്ടയംലഭ്യമാക്കി വാസയോഗ്യമായവീടുകൾ ലഭിക്കണമെന്നാണ് കോളനി നിവാസികളുടെ ആവിശ്യം.