പത്തനംതിട്ട: കൊവിഡ് പ്രതിരാേധ പ്രവർത്തനം നടത്തുന്ന ജീവനക്കാരെ രോഗപ്പകർച്ച നടത്തുന്നവർ എന്ന് ഭീഷണിപ്പെടുത്തുന്നതായി എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സുരേഷ് കുഴുവേലിയും ജനറൽ സെക്രട്ടറി അജിൻ ഐപ്പ് ജോർജും പറഞ്ഞു.ക്വറന്റൈൻ കേന്ദ്രങ്ങൾ, റെയിൽവേ സ്റ്റേഷൻ,ബസ് സ്റ്റാൻന്റ് എന്നിവിടങ്ങിൽ പ്രവർത്തിക്കുന്നവർക്കെതിരെയാണ് ഭീഷണി. ജീവനക്കാർക്ക് സംരക്ഷണം നൽകാൻ അധികൃതർ തയാറാകണമെന്ന് അസാേസിയേഷൻ ആവശ്യപ്പെട്ടു.