പന്തളം : നഗരസഭാ പരിധിയിലെ വിദ്യാലയങ്ങളിൽ പഠിക്കുന്ന ഓൺലൈൻ പഠന സൗകര്യമില്ലാത്ത എല്ലാ വിദ്യാർത്ഥികൾക്കും സ്‌പോൺസർഷിപ്പിലൂടെയും നഗരസഭയുടെ ഫണ്ട് വിനിയോഗിച്ചും ഓൺലൈൻ പഠനസൗകര്യമൊരുക്കുന്നതിന് നടപടി സ്വീകരിക്കുന്നതിന് കൗൺസിൽ തീരുമാനിച്ചു. സ്‌ക്കൂളുകളിൽ നിന്നും ലഭ്യമാക്കുന്ന ലിസ്റ്റ് പരിശോധിച്ച് എല്ലാ വിദ്യാർത്ഥിക്കും പഠന സൗകര്യമൊരുക്കുന്നതിന്റെഭാഗമായി സ്‌പോൺസർ ചെയ്യുവാൻ താത്പര്യമുള്ളവർ ബന്ധപ്പെടുക ഫോൺ: 949588 5671, 9447390575, 9605181038.