08-kurian-p-varghese
കുര്യൻ പി. വർഗീസ്

തിരുവല്ല : കൊവിഡ് ബാധിച്ച് ദുബായിൽ മുൻസിപ്പാലിറ്റി മുൻ ഉദ്യോഗസ്ഥൻ തിരുവല്ല കല്ലുങ്കൽ പുത്തൻ പറമ്പിൽ വീട്ടിൽ കുര്യൻ പി. വർഗീസ് (ഷാജി - 62) മരിച്ചു. ഒരു മാസമായി ദുബായ് റാഷിദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാത്രി 10 മണിയോടെയാണ് മരിച്ചത്. റാഷിദ് ആശുപത്രിയിൽ നഴ്‌സായ ഭാര്യ സാലി, ഇളയമകൾ ഷൈൻ എന്നിവർക്കും കൊവിഡ് ബാധിച്ചിരുന്നുവെങ്കിലും ഇരുവരും രോഗമുക്തരായി. കോളിൻ, ഷാൻസി എന്നിവരാണ് മറ്റുമക്കൾ. എൽജോ, വിനീത് എന്നിവർ മരുമക്കളാണ്. സംസ്‌കാരം ദുബായിൽ നടത്തി.