തിരുവല്ല: പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് ഫിസിക്‌സ് വിഭാഗം മുൻ മേധാവി പന്തളം ശങ്കരത്തിൽ പരേതനായ പ്രൊഫ.എൻ.ജി. കുഞ്ഞച്ചന്റെ ഭാര്യയും പത്തനംതിട്ട ജില്ല മുൻ വിദ്യാഭ്യാസ ആഫീസറുമായ ടി.അന്നമ്മ (91) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച രണ്ടിന് പന്തളം കൂരമ്പാല സെന്റ് തോമസ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ. കുറിയന്നൂർ ചക്കുതറ പരേതനായ അഡ്വ.സി.ടി. തോമസിന്റെ മകളാണ്. മക്കൾ: ഡോ.കെ.ജോർജ്ജ് തോമസ് (പുഷ്പഗിരി മെഡിക്കൽ കോളേജ് ഗ്യാസ്‌ട്രോഎന്റോളജി വിഭാഗം മേധാവി), റിട്ട. പ്രൊഫ.എലിസബത്ത് ജോസഫ്, ഡോ.സുജാ കോരുത്. മരുമക്കൾ: ഡോ. ജോസഫ് മാത്യു (ഷാർജ), ഡോ. പി.സി. കോരുത് (കുവൈറ്റ്), ഡോ. ലൈല ജോർജ്ജ് (പുഷ്പഗിരി മെഡിക്കൽ കോളേജ്). സഹോദരങ്ങൾ: ജോർജ്ജ് തോമസ് (ഐ.ഇ.എസ് റിട്ട.), ലീലാമ്മ തോമസ്.