പത്തനംതിട്ട : ഗൾഫ് ഉൾപ്പെടെ വിദേശ രാജ്യങ്ങളിൽ കൊവിഡ് 19,മറ്റ് ഗുരുതര രോഗങ്ങൾ എന്നിവ മൂലം മരണമടഞ്ഞ പ്രവാസികളുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ വീതം അടിയന്തര സാമ്പത്തിക സഹായം ലഭ്യമാക്കണമെന്ന് കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് ജില്ലാ കമ്മിറ്റി കേന്ദ്ര,സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.ബാധിതർ,ക്വാറന്റൈനിലുള്ളവർ എന്നിവർക്ക് നോർക്ക പ്രഖ്യാപിച്ച സാമ്പത്തികസഹായം ഇതുവരെ ലഭ്യമാക്കാത്തത്തിൽ യോഗം പ്രതിഷേധിച്ചു.വിദേശങ്ങളിൽ മതിയായ ചികിത്സ ലഭിക്കാതെയുള്ള മരണം ദിവസം തോറും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പ്രവാസികളെ നാട്ടിൽ തിരികെ എത്തിക്കുവാൻ യുദ്ധകാല അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര,സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൻ കിഴക്കുപുറം യോഗം ഉദ്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുൾ കലാം ആസാദ് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ഭാരവാഹികളായ മോനി ജോസഫ്,കോശി ജോർജ്ജ്, ജോയി ജോർജ്ജ്, ജില്ലാ ഭാരവാഹികളായ റനീസ് മുഹമ്മദ്,പ്രകാശ് മുളമൂട്ടിൽ, അജിത് മണ്ണിൽ,ബീന സോമൻ,നിയോജക മണ്ഡലം പ്രസിഡന്റുമാരായ രാജശേഖരൻനായർ,സിബി നീറംപ്ലാക്കൽ,സി.എം.ചാണ്ടി,ലിജോ ബേബി എന്നിവർ പ്രസംഗിച്ചു.