പന്തളം: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാന സർക്കാ പ്രഖ്യപിച്ച സുഭിക്ഷ പദ്ധതി പന്തളം നഗരസഭയിൽ തുടക്കം കുറിച്ചു. പന്തളംനഗരസഭയിലെ പൊതു സ്ഥലങ്ങൾ ഏറ്റെടുത്താണ് പദ്ധതിക്ക് തുടക്കമായത്. പന്തളം ചേരിക്കൽ എൽ.പി എസിനോട് ചേർന്നുള്ള സ്ഥലത്ത് ഫല വൃക്ഷ തൈകൾ നട്ട് ചിറ്റയം ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നഗരസഭാ ചെയർപേഴ്‌സൺ ടി.കെ.സതി, നഗരസഭ അംഗങ്ങളായ,രാധ രാമചന്ദ്രൻ, ഷാ എകോടാലിപ്പറമ്പിൽ നഗരസഭ സെക്രട്ടറി ബിനൂജി എന്നിവർ സന്നിഹിതരായിരുന്നു. നാട്ടരങ്ങ് കലാ സാംസ്‌കാരിക വേദിയാണ് പരിപാടി സംഘടിപ്പിച്ചത്.നഗരസഭയിലെ മുഴുവൻ തരിശ് ഭൂമിയും നിലവും ഏറ്റെടുത്ത് സുഭിക്ഷ പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന്ചിറ്റയം ഗോപകുമാർ എം എൽ എ പറഞ്ഞു.