പത്തനംതിട്ട : ഷാഡോ പൊലീസ് നടത്തിയ റെയ്ഡിൽ സീതത്തോട്,ചിറ്റാർ, കൊച്ചു കോയിക്കൽ, പുതുപറമ്പിൽ വീട്ടിൽ,മിഥുൻ ബാലനിൽ (28) നിന്നും 20 ലിറ്റർ വാറ്റു ചാരായം പിടികൂടി. റെയ്ഡിൽ ഡാൻസാഫ് എസ്‌ഐ ആർ.എസ്. രെഞ്ജു, ടീം അംഗങ്ങളായ എസ്.ഐ രാധാകൃഷ്ണൻ.എസ്., എഎസ്‌ഐ മാരായ വിൽസൺ.എസ്.,ഹരികുമാർ ടി.ഡി.,സിപിഒ ശ്രീരാജ്. എസ്. എന്നിവർ പങ്കെടുത്തു.