പന്തളം:പുന്തല താഴെ പുള്ളിയിൽ ഭാസ്‌കരന്റെ മാന്തുക ആലവട്ടകുറ്റി കോളനിക്ക് സമീപമുള്ള കൃഷിയിടത്തിലെ വാഴ,ചേമ്പ്, ചേന തുടങ്ങിയ കൃഷികൾ സാമൂഹ്യ വിരുദ്ധർ ശനിയാഴ്ച്ച രാത്രിയിൽ വെട്ടി നശിപ്പിച്ചു. പന്തളം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പ്രദേശത്ത് സാമൂഹ്യ വിരുദ്ധ ശല്യം കൂടിവരുന്ന സാഹചര്യത്തിൽ പൊലീസ് കൂടുതൽ ജാഗ്രത പാലിക്കണമെന്ന ആവശ്യം ശക്തമാണ്.കൃഷി നഷ്ടപ്പെട്ട കർഷകന് മതിയായ നഷ്ട പരിഹാരം നൽകുവാൻ അധികൃതർ തയാറാവണമെന്ന് വാർഡ് മെമ്പർ കെ.ആർ.ജയചന്ദ്രൻ ആവശ്യപ്പെട്ടു.