08-mahatma
സുഹൃതം പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ മഹാത്മജന സേവന കേന്ദ്രം കൊടുമൺ അങ്ങാടിക്കൽ ശാഖയിൽ നൽകിയ ഭക്ഷ്യസാധനങ്ങളുടെ വിതരണം ചിറ്റയം ഗോപകുമാർ എം.എൽ.എ നിർവഹിക്കുന്നു

കൊടുമൺ: അടൂർ മഹാത്മജന സേവന കേന്ദ്രത്തിന്റെ കൊടുമൺ അങ്ങാടിക്കൽ ശാഖയിൽ ഭക്ഷ്യസാധനങ്ങൾ എത്തിച്ച് എസ്.എൻ.വി.എച്ച്.എസ് 1988ലെ സുഹൃതം പൂർവ വിദ്യാർത്ഥി കൂട്ടായ്മ.നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന കൂട്ടായ്മ പ്രളയ സമയത്ത് നിരവധി വീടുകളിൽ സഹായംഎത്തിച്ചിരുന്നു.ഭക്ഷ്യസാധനങളുടെ വിതരണം ചിറ്റയം ഗോപകുമാർ എം.എൽ.എ നിർവഹിച്ചു.കൊടുമൺ പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമ്മകുഞ്ഞ്,കൂട്ടായ്മ ഭാരവാഹികളായ സുനിൽ പ്രഭ,സുനിൽ തുപ്പാശേരി,അനിൽ ലീലാ ഗ്രൂപ്പ്,സിന്ധു,മഹാത്മജന സേവന കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല, സി.വി ചന്ദ്രൻ എന്നിവർ പങ്കെടുത്തു.