പത്തനംതിട്ട : ഒൻപതംഗ ചീട്ടുകളി സംഘം പൊലീസ് പിടിയിൽ. കുലശേഖര പേട്ട, തൈക്കാവ് സ്വദേശികളായ അനീഷ് (40), ജയചന്ദ്രൻ (53), അബ്ദുൾ ജബാർ (40), നിസാർ (40),നൗഷാദ് (40),അബ്ദുൾ സലാം (43), ഹബീബ്(51), സലിം (58) എന്നിവരാണ് പിടിയിലായത്. ജില്ലാ പൊലീസ് മേധാവിക്ക് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ആർ. ജോസിൻ്റെ നിർദ്ദേശാനുസരണം ഷാഡോ പൊലീസ് നടത്തിയ പരിശോധനയിൽ സംഘം പിടിയിലാവുകയായിരുന്നു. ഇടത്താവളത്തിന് സമീപം ആളൊഴിഞ്ഞ വീട്ടിൽ രാത്രിയും പകലും പണം വച്ച് ചീട്ടുകളിക്കുകയായിരുന്നു ഇവർ.പതിനായിരത്തിലധികം രൂപയും പിടികൂടി.റെയ്ഡിൽ എസ്.ഐ ആർ.എസ് രഞ്ചു,എസ്. രാധാകൃഷ്ണൻ,എ.എസ്.ഐ മാരായ വിൽസൺ, ടി.ഡി ഹരികുമാർ,സി.പി.ഒ എസ്. ശ്രീരാജ്,പത്തനംതിട്ട എസ്.ഐ പ്രജീഷ്,എസ്.ഐ ഷൈജു,സി.പി.ഒ സർവ്വുദ്ദീൻ എന്നിവർ പങ്കെടുത്തു.