പത്തനംതിട്ട : നിരീക്ഷണത്തിൽ കഴിയവേ മരിച്ച മാർത്താണ്ഡം സ്വദേശിക്ക് കൊവിഡില്ല. നിർമാണതൊഴിലാളിയായ യേശുരാജിനെ (49) ആണ്‌ ശനിയാഴ്‌ച വയലായിലുളള വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ചയാണ് ഇയാൾ മാർത്താണ്ഡത്തു നിന്ന് വയലയിലുള്ള വീട്ടിൽ എത്തിയത്. അന്നു മുതൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ശനിയാഴ്ച രാവിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെെത്തി. പത്തനംതിട്ട കൊവിഡ് ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി നടത്തിയ സ്രവ പരിശോധനയിലാണ് കൊവിഡ് നെഗറ്റീവാണെന്ന് കണ്ടെത്തിയത്. ജനറൽ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം തിങ്കളാഴ്ച നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും.