കോന്നി : കൊവിഡുമായി ബന്ധപ്പെട്ട ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ പാലിച്ച് കൊണ്ട് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് നാളെ മുതൽ തുറക്കും . ശരീരോഷ്മാവ് പരിശോധിച്ച ശേഷം ഭക്തരുടെ പേരുകൾ രേഖപ്പെടുത്തുവാനും മാസ്‌ക്ക് ഇല്ലാതെ എത്തുന്നവർക്ക് മാസ്‌ക്കുകൾ വിതരണം ചെയ്യുവാനും പ്രത്യേക ക്രമീകരണം ഏർപ്പെടുത്തി. 10 വയസ്സിന് താഴെയും 60 വയസ്സിന് മുകളിലും ഉള്ളവർക്ക് താൽക്കാലിമായി പ്രവേശനം ഉണ്ടായിരിക്കില്ലായെന്ന് കാവ് പ്രസിഡണ്ട് അഡ്വ.സി.വി.ശാന്ത കുമാർ അറിയിച്ചു.