പത്തനംതിട്ട: പ്രതിമാസ പ്രവാസി ക്ഷേമ പെൻഷൻ പതിനായിരം രൂപയാക്കി വർദ്ധിപ്പിക്കുക, തൊഴിൽ നഷ്ടപ്പെട്ട് തിരികെയെത്തുന്നവരെ പുനരധിവസിപ്പിക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് പ്രവാസി വെൽഫെയർ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ലാൽജി ജോർജ് ധർണ ഉദ്ഘാടനംചെയ്തു. ജനറൽ സെക്രട്ടറി സാമുവേൽ പ്രക്കാനം അദ്ധ്യക്ഷത വഹിച്ചു.വിൻസെന്റ് മാത്യു, ജോർജ് മാത്യു,ജിജി ജോർജ്,അലക്‌സ് മത്തായി, കെ.കെ.പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.