ab
ശരത്

ഏനാത്ത് :ദേശക്കല്ലുംമൂട് ഇഞ്ചക്കീഴിൽ വീട്ടിലെതിയാൽ ജീവൻതുടിക്കുന്ന ശില്പങ്ങൾ കാണാം. .മനോഹരൻ ആചാരിയുടെയും ശാന്തകുമാരിയുടെയും മകനായ ശരത്താണ് (20)​ ശില്പി. നിർമ്മാ ണത്തിലുള്ള വൈവിദ്ധ്യം തടികൊണ്ടുള്ള ശില്പങ്ങളെ വേറിട്ടതാക്കുന്നു. ചലിക്കുന്ന ശില്പങ്ങളും ശേഖരത്തിലുണ്ട്. ഉപയോഗശൂന്യമായ ബൾബിനുള്ളിൽ തീർത്ത ജഡായുപാർക്ക്, താജ് മഹൽ, കപ്പൽ, സാന്താക്ലോസ്, ആദിയോഗി ,വയലിൻ എന്നിവ കാഴ്ച്ച ക്കാരുടെ മനം കവരും. ചർക്കയിൽ നൂൽനൂൽക്കുന്ന മഹാത്മാഗാന്ധി മുതൽ താരരാജാവ് മോഹൻലാൽ വരെ ശിൽപങ്ങളായുണ്ട്. മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൾ കലാം, വേലുത്തമ്പി ദളവ എന്നിവരുമുണ്ട്. തോക്ക്, തിരുവോണത്തോണി, ഇടയ്ക്ക, ചിരട്ട കൊണ്ടുള്ള വീണ, തേക്കി ന്റെ വേരിൽ നിർമ്മിച്ച ശകുന്തള, ആന, കാളത്തല, കുതിര, മാൻ ശ്രീകൃഷ്ണൻ, സരസ്വതീദേവീ തുടങ്ങി നിരവധി ശില്പങ്ങളാണ് നിർമ്മിച്ചത്. ഉയരത്തിൽ ഇരിക്കുന്ന ടിന്നിൽനിന്ന് താഴേക്ക് പെയിന്റ് ഒഴുകിക്കൊണ്ടിരിക്കുന്നതായി തോന്നുന്ന ത്രീഡി ബോട്ടിൽ വൈവിദ്ധ്യമാർന്ന ശില്പ വൈഭവമാണ്. ഉത്സവഫ്ളോട്ടുകളും നിർമ്മിക്കുന്നുണ്ട്. മാവേലിക്കര ആർട്സ് കോളേജി ൽ ചേരാനുള്ള ഒരുക്കത്തിലാണ് ശരത്ത് .ശില്പങ്ങൾ ഉണ്ടാക്കുന്നതിന് പുറമെ ഓയിൽ പെയിന്റിംഗിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട് ഇൗ യുവാവ്..