പത്തനംതിട്ട : മദ്യ നയത്തിൽ നിന്ന് സർക്കാർ പിൻതിരിയണമെന്ന് മദ്യശാലകൾ തുറക്കരുതെന്നും ആവശ്യപ്പെട്ടും കേരള മദ്യ വർജന ബോധവൽക്കരണ സമിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധർണ നടത്തി. സംസ്ഥാന പ്രസിഡന്റ് സോമൻ പാമ്പായിക്കോട് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ഗിരിജ മോഹൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രിസഡന്റ് സാമുവൽ പ്രക്കാനം, ജനറൽ സെക്രട്ടറി ബേബിക്കുട്ടി ഡാനിയേൽ, മല്ലശ്ശേരി പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.