09-m-s-sunil-veedu
സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ, ഹസീനക്കും കുടുംബത്തിനും പണിത് നൽകിയ 172-ാമത്തെ വീടിന്റെ താക്കോൽദാനം സാഹിത്യകാരൻ ബെന്യാമീനും, മേരി എബ്രഹാമും, ജയശ്രീ ടീച്ചറും ചേർന്ന് നിർവഹിക്കുന്നു

പത്തനംതിട്ട :ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് വിദ്യാർത്ഥിനി അനുവും അമ്മ ഹസീനയും സഹോദരൻ അനൂപും അടങ്ങുന്ന കുടുംബത്തിന് ഡോ.എം.എസ് സുനിൽ വീട് നിർമ്മിച്ചു നൽകി. കാരക്കാട് ഗോപാലകൃഷ്ണപിള്ളയും ജയശ്രീ ടീച്ചറും നൽകിയ സ്ഥലത്ത് ,കാലിഫോർണിയയിൽ താമസമാക്കിയ സാറ കോശിയുടെയും സാഹിത്യകാരൻ ബെന്യാമിന്റെയും സഹായത്തോടെയാണ് വീട് നിർമ്മിച്ചത്. താക്കോൽ ദാനം സാഹിത്യകാരൻ ബെന്യാമിനും മേരി എബ്രഹാമും ജയശ്രീ ടീച്ചറും ചേർന്ന് നിർവഹിച്ചു. കെ. പി ജയലാൽ, മിനി സുഭാഷ്, ഗോപാലകൃഷ്ണപിള്ള, എ. വി. എബ്രഹാം എന്നിവർ പങ്കെടുത്തു.