തിരുവല്ല: ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പള്ളികൾ
തിരക്കിട്ടു തുറന്ന് പ്രവർത്തിക്കേണ്ടതില്ലെന്ന് മാർത്തോമാ സഭാദ്ധ്യക്ഷൻ ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപോലീത്ത അറിയിച്ചു. 65 വയസിനുമേലും 10 വയസിസിൽ താഴെയുമുള്ളവരും ഉൾക്കൊള്ളുന്നതാണ് സഭയുടെ പൊതുആരാധന. അവരെ മാറ്റി നിറുത്തിക്കൊണ്ടുള്ള ആരാധന അഭിലഷണീയമല്ല. നിലവിലെ രീതിയിൽ ഓൺലൈൻ ആരാധന വെള്ളിയാഴ്ചകളിൽ ഭദ്രാസന അരമന ചാപ്പലുകളിൽ നിന്നും ഞായറാഴ്ചകളിൽ തിരുവല്ല പൂലാത്തീൻ ചാപ്പലിൽ നിന്നും സംപ്രേഷണം ചെയ്യും. സംസ്‌കാരം, വിവാഹം, മാമോദിസാ ശുശ്രൂഷകൾ നിലവിലെ രീതിയിൽ പരിമിതികളോടുകൂടി നടത്താം.