കോന്നി : കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് ഇന്ന് മുതൽ തുറക്കും. കൊവിഡ് പശ്ചാത്തലത്തിലുള്ള മുൻകരുതലുകൾ ഏർപ്പെടുത്തി. 10 വയസിന് താഴെയും 60 വയസിന് മുകളിലും ഉള്ളവർക്കും ഗർഭിണികൾക്കും പനി ലക്ഷണം ഉള്ളവർക്കും പ്രവേശനം ഉണ്ടായിരിക്കില്ല എന്ന് പ്രസിഡന്റ് അഡ്വ. സി.വി. ശാന്തകുമാർ അറിയിച്ചു.