ഇരവിപേരൂർ : പൊയ്കയിൽ ആചാര്യഗുരുവിന്റെ 94-ാം ജന്മദിനം നാളെ പ്രത്യക്ഷ രക്ഷാദൈവസഭ ആഘോഷിക്കും. പി.ആർ.ഡി.എസ് ആസ്ഥാനമായ ഇരവിപേരൂർ ശ്രീകുമാർ നഗറിലെ ശ്രീകുമാരഗുരുദേവ മണ്ഡപത്തിൽ രാവിലെ 8ന് സഭാ പ്രസിഡന്റ് വൈ. സദാശിവൻ പ്രത്യേക പ്രാർത്ഥന നടത്തി കൊടിയേറ്റ് കർമ്മം നിർവഹിക്കും. തുടർന്ന് കേരളത്തിനകത്തും പുറത്തുമുള്ള ഭക്തർ ഭവനങ്ങളിലെ പൂജാമുറിയിൽ പ്രാർത്ഥന നടത്തും. കുടുംബാംഗങ്ങൾ ഒത്തുചേർന്ന് ആരാധനാ ഗാനങ്ങൾ ആലപിക്കും. ആരാധനാ മന്ദിരങ്ങളിൽ സർക്കാർ നിർദ്ദേശങ്ങൾ കർശനമായി പാലിച്ച് ആഘോഷം ചടങ്ങുകൾമാത്രമായി ചുരുക്കണമെന്ന് പി.ആർ.ഡി.എസ്. ജനറൽ സെക്രട്ടറിമാരായ സി.സി. കുട്ടപ്പൻ, ചന്ദ്രബാബു കൈനകരി എന്നിവർ അറിയിച്ചു.