അടൂർ: അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ ഓൺലൈൻ ക്ലാസ് നടത്തി വിദ്യാർത്ഥികളെ വഞ്ചിച്ചതിനെതിരെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എ.ഇ.ഒ ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. മുൻ മന്ത്രി പന്തളം സുധാകരൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് മണ്ണടി പരമേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. തേരകത്ത് മണി, പഴകുളം ശിവദാസൻ, ഏഴംകുളം അജു, ബിജു വർഗ്ഗീസ്, ബിജിലി ജോസഫ്,ബിനു ചക്കാലയിൽ, സുധാ കുറുപ്പ് ,ആനന്ദപ്പള്ളി സുരേന്ദ്രൻ, ഉമ്മൻ തോമസ്, എം.ആർ ജയപ്രസാദ്, രാജേന്ദ്രൻ നായർ, ജോയ് മണക്കാല,ഇ.എ ലത്തീഫ്, ബി.ജോൺകുട്ടി, കമറുദ്ദീൻ മുണ്ടുതറയിൽ ,റെജി മാമ്മൻ, ബി. കൃഷ്ണകുമാർ, ജോയ് ജോർജ്ജ് ,കുഞ്ഞുഞ്ഞമ്മ ജോസഫ്, വിമൽകൈതയ്ക്കൽ, ആബിദ് ഷെഹിം, ജി.മനോജ് ,ഗോപു കരുവാറ്റ, ഫെന്നി നൈനാൻ, ശാന്തൻപിള്ള, എൻ.കണ്ണപ്പൻ, കെ.വി രാജൻ ,അംജിത് അടൂർ എന്നിവർ പ്രസംഗിച്ചു.