09-ob-radhakrishnan-nair
പി.എസ്. രാധാകൃഷ്ണൻ നായർ

ഇലന്തൂർ: കോൺഗ്രസ് മുൻ മണ്ഡലം സെക്രട്ടറി ജാൻസുഖ് വീട്ടിൽ പി.എസ്. രാധാകൃഷ്ണൻ നായർ (67) നിര്യാതനായി. ഇലന്തൂർ പടിഞ്ഞാറേമുറിയിൽ കുടുംബാംഗമാണ്. ഗവ.വി.എച്ച്.എസ്.എസ് പി.ടി.എ പ്രസിഡന്റായിരുന്നു. സംസ്‌കാരം ബുധനാഴ്ച രാവിലെ പതിനൊന്നിന് വീട്ടുവളപ്പിൽ. ഭാര്യ: ബി. വാസന്തി (റിട്ട. സൂപ്രണ്ട്, സ്റ്റാറ്റിസ്റ്റിക്കൽ വകുപ്പ്, ഒറീസാ ഗവ.) മക്കൾ: പി.ആർ ജ്യോതിഷ്, പി.ആർ ജ്യോസ്ന (സെയിൽസ് ടാക്സ്, പത്തനംതിട്ട), പി.ആർ ജ്യോതിർമയി (അദ്ധ്യാപിക, ക്രൈസ്റ്റ് ചർച്ച് വിദ്യാപീഠ്, ചെങ്ങന്നൂർ). മരുമക്കൾ: എസ്. സുഭാഷ് കുമാർ, വി.കെ അനിൽ കുമാർ (ഇരുവരും കുവൈറ്റ്).