പത്തനംതിട്ട: ജില്ലയിൽ ഇന്നലെ മൂന്നു കൊവിഡ്19 കേസുകൾ സ്ഥിരീകരിച്ചു. മൂന്നുപേരും വിദേശത്ത് നിന്ന് എത്തിയതാണ്.
ജില്ലയിൽ ഇതുവരെ ആകെ 106 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ്19 മൂലം ജില്ലയിൽ ഇതുവരെ ഒരാൾ മരണമടഞ്ഞിട്ടുണ്ട്. ജില്ലയിൽ ഇന്നലെ ആരും രോഗവിമുക്തരായില്ല. ആകെ രോഗമുക്തരായവരുടെ എണ്ണം 25. നിലവിൽ ജില്ലയിൽ 80 പേർ രോഗികളായിട്ടുണ്ട്. ഇതിൽ 75 പേർ ജില്ലയിലും, അഞ്ചു പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 38 പേരും ജില്ലാ ആശുപത്രി കോഴഞ്ചേരിയിൽ എട്ടു പേരും അടൂർ ജനറൽ ആശുപത്രിയിൽ രണ്ടു പേരും, റാന്നി മേനാംതോട്ടം ആശുപത്രിയിൽ 37 പേരും ഐസൊലേഷനിലുണ്ട്.

ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചവർ

1) മേയ് 30ന് ഷാർജയിൽ നിന്നെത്തിയ പരുമല സ്വദേശിനിയായ 50 വയസുകാരി.

2) മേയ് 28ന് കുവൈറ്റിൽ നിന്നെത്തിയ പന്തളം സ്വദേശിയായ 43 വയസുകാരൻ.

3) മേയ് 27ന് അബുദാബിയിൽ നിന്നെത്തിയ ഇരവിപേരൂർ സ്വദേശിയായ 52 വയസുകാരൻ.

32 പ്രവാസികൾകൂടി എത്തി

പത്തനംതിട്ട: ഒൻപത് വിമാനങ്ങളിലായി ശനി, ഞായർ ദിവസങ്ങളിലായി പത്തനംതിട്ട ജില്ലക്കാരായ 32 പ്രവാസികൾ കൂടി എത്തി. ഇവരിൽ 12 പേരെ കാെവിഡ് കെയർ സെന്ററുകളിലും 20 പേർ വീടുകളിലും നിരീക്ഷണത്തിൽ കഴിയുന്നു.