ചെങ്ങന്നൂർ: ചെറിയനാട് പഞ്ചായത്ത് സ്റ്റേഡിയത്തിന് സമീപം കൊവിഡ് കേന്ദ്രത്തിലെ മാലിന്യങ്ങൾ കുഴിച്ചിട്ടത് നീക്കം ചെയ്യാത്തതിൽ പ്രതിഷേധിച്ച് ജനകീയ സമര സമിതി പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. ചെറിയനാട് ജംഗ്ഷനിൽ നിന്ന് പഞ്ചായത്ത് ഒാഫീസിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞപ്പോൾ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
യോഗത്തിൽ അഡ്വ.ദിലീപ് ചെറിയനാട് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ജോർജ് തോമസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ. കെ രാധമ്മ, സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർമാൻമാരായ
ടി.ഏ ഷാജി, ബഹദൂർ ഖാൻ എന്നിവരുമായി ചർച്ച നടത്തിയെങ്കിലും പരിഹാരമായില്ല. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ മാലിന്യം നീക്കം ചെയ്യാമെന്ന് സമ്മതിച്ചു.. പിന്നീട് പൊലീസ് സാന്നിദ്ധ്യത്തിൽ മാലിന്യങ്ങൾ നീക്കംചെയ്തു.
പ്രതിഷേധ പരിപാടികൾക്ക് അഡ്വ.ജോർജ്ജ് തോമസ്, അഡ്വ.ദിലീപ് ചെറിയനാട്, ഷാജി പഴയകാലാ, ഷാജി ചിറയിൽ, ഹുമയൂൺ കബീർ, സിബീസ് സജി, ശ്രീകുമാരി മധു, വി.എസ്.ബിജു, സാബു ഇലവുംമൂട്ടിൽ, അഭിലാഷ്, റഹീം കവലക്കൽ, ഷൗക്കത്തലി, സുഹേഷ് സോമൻ, അജി വലിയവീട്ടിൽ, ഉഷ വാക്കയിൽ, രാജീവ് കുമാർ, ഷാജി, അനീഷ് തമ്പായത്തിൽ, സതീഷ് ആർ, നിധിൻ കോശി എന്നിവർ നേതൃത്വം നൽകി.