മല്ലപ്പള്ളി: മല്ലപ്പള്ളി എക്‌സൈസ് നടത്തിയ റെയ്ഡിൽ എഴുമറ്റൂർ അത്യാലിൽ കുരാനിക്കൽ ജിബു വർഗീസ് (33)ന്റെ വീട്ടിൽ നിന്ന് ഒരു ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. ജിബു വർഗീസ് ഒാടിരക്ഷപ്പെട്ടു. പ്രിവന്റീവ് ഓഫീസർ കെ.കെ സുദർശനൻ പിളളയുടെ നേതൃത്വത്തിൽ
ഗ്രേഡ് പി.ഒ. വേണുഗോപാൽ, സി.ഇ.ഓമാരായ പ്രവീൺ മോഹൻ, ശരത്ത്, റഫീക്ക്, പ്രമോദ് ജോൺ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.