അരുവാപ്പുലം: കഴിഞ്ഞ ഒരുമാസമായി പുലിപ്പേടിയിലാണ് കല്ലേലി വയക്കര നിവാസിക. ഇവിടെ വളർത്തു മൃഗങ്ങളെ പുലി ആക്രമിക്കുന്നത് പതിവാണ്. കഴിഞ്ഞ ദിവസം വയക്കരയിൽ പകൽ പുലിയിറങ്ങി. വയക്കര പുത്തൻ വീട്ടിൽ കേശവന്റെ പശുവിനെ ആക്രമിച്ചിരുന്നു. വീടിനു സമീപമായിരുന്നു സംഭവം. സമീപപ്രദേശമായ ഒരേക്കറിലും കഴിഞ്ഞ മാസം പുലിയിറങ്ങി. ചെറിയ മുല്ലയ്ക്കൽ പ്രകാശിന്റെ തൊഴുത്തിൽ കെട്ടിയ പശുവിനെയാണ് രാത്രിയിൽ ആക്രമിച്ചത്. സമീപത്തെ ഹാരിസൺ മലയാളം പ്ലാന്റെഷന്റെ കല്ലേലി തോട്ടത്തിലെ കടയാർ ഡിവിഷനിലെ തൊഴിലാളികൾ നിരവധി തവണ പുലിയെ കണ്ടിരുന്നു.