ചെങ്ങന്നൂർ : മണ്ഡലത്തിലെ വിദ്യാർത്ഥികൾക്ക് വേണ്ടി ഓൺലൈൻ പഠനസൗകര്യം ഉറപ്പാക്കുന്നതിനായി സജി ചെറിയാൻ എം.എൽ.എയുടെ നേതൃത്വത്തിൽ തുടക്കംക്കുറിച്ച കളക്ഷൻ സെന്ററിലേക്ക് ആദ്യ സംഭാവനയായി എസ്.എഫ്.ഐ ചെങ്ങന്നൂർ ഏരിയ കമ്മിറ്റി സജി ചെറിയാൻ എം.എൽ.എ കൈമാറി. ഏരിയ പ്രസിഡന്റ് വനമാലി എം.ശർമ ജില്ലാ കമ്മിറ്റി അംഗം സോനു പി കുരുവിള ഏരിയ ജോയിൻ സെക്രട്ടറി അനു എസ് ഏരിയ കമ്മിറ്റി അംഗം ആസിഫ് യൂസഫ് ബാലസംഘം ഏരിയ സെക്രട്ടറി ആസിം അനിൽ എന്നിവർ പങ്കെടുത്തു.