09-dharna-konni
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കോന്നി എ.ഇ.ഒ. ഓഫിസിനു മുമ്പിൽ നടത്തിയ പ്രതിഷേധ ധർണ്ണ കെ.പി.സി.സി അംഗം മാത്യു കുളത്തുങ്കൽ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട : സംസ്ഥാനത്തെ എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന സൗകര്യം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി ആഹ്വാനം അനുസരിച്ച് കോന്നി,തണ്ണിത്തോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കോന്നി എ.ഇ.ഒ ഓഫീസിന് മുമ്പിൽ കൂട്ട ധർണ നടത്തി.കെ.പി.സി.സി അംഗം മാത്യു കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് എസ്.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി ഭാരവാഹികളായ റോബിൽ പീറ്റർ,സാമുവൽ കിഴക്കുപുറം,സജി കൊട്ടക്കാട്,എം.വി ഫിലിപ്പ്, എസ്.വി പ്രസന്നകുമാർ,റോജി ഏബ്രഹാം,വി.എം ചെറിയാൻ,മോൻസി പയ്യനാമൺ,സിറാജ് കോന്നി,ഐവാൻ വകയാർ,ആർ.ദേവകുമാർ,ശ്യാം എസ്.കോന്നി,രാജീവ് മള്ളൂർ,ബിജു ആഴക്കാടൻ എന്നിവർ പ്രസംഗിച്ചു.