പത്തനംതിട്ട: എല്ലാ കുട്ടികൾക്കും ഓൺലൈൻ പഠന സൗകര്യം ഉറപ്പാക്കണമെന്ന് കേരള സാംബവർ സൊസൈറ്റി ആവശ്യപ്പെട്ടു. മിനി സിവിൽ സ്റ്റേഷന് മുന്നിൽ നട‌ത്തിൽ ധർണ ജില്ലാ സെക്രട്ടറി പി.എൻ.പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു.പന്തളം ബിനുകുമാർ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ അനിൽകുമാർ മലയാലപ്പുഴ,വി.ആർ.വിശ്വനാഥൻ,സന്തോഷ് പട്ടേരി എന്നിവർ സംസാരിച്ചു.പട്ടികജാതി,വർഗ,പിന്നാക്ക വിഭാഗത്തിൽ പെട്ടവർക്ക് പഠന സൗകര്യം ഇല്ലാത്ത സ്ഥിതിയാണ്.പട്ടികജാതി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യത്തിന്റെ കുടിശിക ഉടൻ വിതരണം ചെയ്യണം.പഠിക്കാൻ സൗകര്യമില്ലാത്തതിന്റെ പേരിൽ ആത്മഹത്യ ചെയ്ത ദേവികയുടെ കുടുംബത്തെ സർക്കാർ സംരക്ഷിക്കണമെന്നും സൊസൈറ്റി ആവശ്യപ്പെട്ടു.