ചെങ്ങന്നൂർ : കേരള പൊലീസ് മേധാവിയുടെ പ്രത്യേക നിർദേശപ്രകാരം, നന്മ ഫൗണ്ടേഷൻ, എസ്.പി സി ബേക്കേഴ്സ് അസോസിയേഷൻ ആലപ്പുഴ ജില്ലാ ഘടകം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലേ ശുചീകരണ തൊഴിലാളികളെ ആദരിച്ചു. ചെങ്ങന്നൂർ ഡി.വൈ.എസ്.പി അനീഷ് വി കോര ഉദ്ഘാടനം ചെയ്തു. എസ്.ഐ ബിജു, മാതൃഭൂമി മുൻ ജില്ലാ ബ്യുറോ ചീഫ് എസ്.ഡി വേണുകുമാർ, നന്മ ഫൌണ്ടേഷൻ സെക്രട്ടറി ജോൺ ജോസഫ്, ജോ.സെക്രട്ടറി എസ്.ബാലകൃഷ്ണൻ, പി.അനിൽകുമാർ, ബേക്കേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജോൺസൻ ചിറ്റിലപ്പള്ളി, മുരളി, സലാമത്ത് ആശുപത്രി സുപ്രണ്ട് തുടങ്ങിയവർ പങ്കെടുത്തു.