തിരുവല്ല: സംസ്ഥാനത്ത് ഓൺലൈൻ വിദ്യാഭ്യാസം സുഗമമായ രീതിയിൽ നടപ്പാക്കുക എന്ന മുദ്രാവാക്യവുമായി കെ.പി.സി.സിയുടെ നിർദ്ദേശപ്രകാരം ഡി.ഡി ഓഫീസിന് മുമ്പിലും എ.ഇ.ഒ ഓഫീസിനു മുൻപിലും ധർണ്ണ നടത്തി. ജില്ലാതല ഉദ്ഘാടനം ഡി.സി.സി ജില്ലാ അധ്യക്ഷൻ ബാബു ജോർജ് ഉദ്ഘാടനം ചെയ്തു. കണ്ണൂർ വളാഞ്ചേരിയിൽ ദേവിക എന്ന പെൺകുട്ടി സ്വന്തം വീട്ടിൽ ഓൺലൈൻ സംവിധാനത്തോടു കൂടി വിദ്യാഭ്യാസം നടത്തുവാൻ പറ്റാത്ത സാഹചര്യത്തിൽ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട്ണ് ധർണ.ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ആർ. ജയകുമാർ അധ്യക്ഷത വഹിച്ചു. യോഗത്തിൽ സതീഷ് ചാത്തങ്കരി,ജേക്കബ് പി.ചെറിയാൻ, ഈപ്പൻ കുര്യൻ, അനിൽ കെ. വർഗീസ് ശോഭാ വിനു,റോജി കാട്ടശ്ശേരി, സെബാസ്റ്റൻ കാടുവെട്ടൂർ , അജി തമ്പാൻ, സജി എം.മാത്യൂ.ജിനു തൂമ്പും കുഴി. ശ്രീജിത്ത് മുത്തൂർ. തോമസ്സ് വർഗീസ് .ശിവദാസ്, മാത്യൂ.രാജേഷ് മലയിൽ . ബിജിമോൻ ചിലാ ക്കേരി.അലക്‌സ് . സുജ മാത്യു . അരുദ്ധതി അശോക്. എന്നിവർ പങ്കെടുത്തു.