09-accident-nirmala
നിർമ്മല

റാന്നി: ടിപ്പർ ലോറി ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരി മരിച്ചു. കോഴഞ്ചേരി പഞ്ചായത്തിലെ കുടുംബശ്രീ മിഷൻ അക്കൗണ്ടന്റ് പൂഴിക്കുന്ന് കളീക്കൽ ജോയ്സ് മാത്യുവിന്റെ ഭാര്യ നിർമ്മല (37) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5 മണിക്ക് റാന്നി പൊലിസ് സ്റ്റേഷന് മുൻവശത്തായിരുന്നു അപകടം.
ജോലി കഴിഞ്ഞ് വീട്ടലേക്ക് മടങ്ങുകയായിരുന്ന ഇവർ സഞ്ചരിച്ച സ്‌കൂട്ടറിൽ എതിരേവന്ന ടിപ്പർ ഇടിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മക്കൾ : ജെബിൻ, ജിസൻ.