shan

കലഞ്ഞൂർ: കച്ചവടം ചെയ്ത ആടിന്റെ വിലയുടെ ബാക്കി ചോദിച്ചതുമായി ബന്ധപ്പെട്ട സംഘർഷത്തിൽ ഒരാൾ തലയ്ക്കടിയേറ്റ് മരിച്ചു. ആടിനെ വാങ്ങിയ പാടം താന്നിമൂട്ടിൽ സക്കീറാണ് (49) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സമീപവാസിയായ ഷാൻ (29)നെ പൊലീസ് അറസ്റ്റുചെയ്തു. ഞായറാഴ്ച രാത്രി എട്ടിനായിരുന്നു സംഭവം. ഷാനിനോട് 5500 രൂപയ്ക്കാണ് സക്കീർ ആടിനെ വാങ്ങിയത്. 1500 രൂപ ബാക്കി നൽകാനുണ്ടായിരുന്നു. പണം ആവശ്യപ്പെട്ട് ഷാൻ സക്കീറിന്റെ വീട്ടിലെത്തി. പണത്തെ ചൊല്ലിയുള്ള തർക്കത്തിനിടെ ഇരുവരും തമ്മിൽ പിടിവലിയുണ്ടായി. നിലത്തുവീണ സക്കീറിന്റെ തലയിൽ തടിക്കഷണം കൊണ്ട് ഷാൻ അടിച്ചു. ഗുരുതരമായി പരിക്കേറ്റ സക്കീറിനെ ബന്ധുക്കൾ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.