പത്തനംതിട്ട : ജില്ലയിൽ 2892 കുടുംബങ്ങൾക്ക് വൈദ്യുതിയില്ലെന്ന സിവിൽ സപ്ലൈസിന്റെ കണക്ക് തെറ്രെന്ന് കെ.എസ്.ഇ.ബി അധികൃതർ. ജില്ലയിൽ ഇത്രയും കുടുംബങ്ങൾക്ക് വൈദ്യുതിയില്ലെങ്കിൽ അത് കെ.എസ്.ഇ.ബി അറിയാതിരിക്കില്ല. അപേക്ഷ നൽകുന്ന എല്ലാവർക്കും വൈദ്യുതി ലഭ്യമാക്കും. ബി.പി.എൽ കാർഡുകൾക്ക് എത്രയും വേഗം വൈദ്യുതി ലഭ്യമാക്കാൻ കെ.എസ്.ഇ.ബി ശ്രമിക്കാറുണ്ടെന്നും അധികൃതർ പറയുന്നു. സിവിൽ സപ്ലൈസിന്റെ സൈറ്റിൽ കണക്കുകൾ അപ്ഡേറ്റ് ചെയ്യുന്നതിൽ വീഴ്ചയുണ്ടായതുകൊണ്ടാകും ഇങ്ങനെ സംഭവിച്ചത്.

കെ.എസ്.ഇ.ബി ഓരോ വീട്ടിലും വൈദ്യുതിയുണ്ടോയെന്ന് പരിശോധിക്കാറുണ്ട്.

സിവിൽ സപ്ലൈസിന്റെ കണക്ക് പ്രകാരം 3,44,025 കാർഡുകാർ ആണ് ആകെ ജില്ലയിൽ ഉള്ളത്. ഇതിൽ 3,41,133 കാർഡുകൾക്ക് വൈദ്യുതിയുണ്ടെന്നും ബാക്കിയുള്ള 2892 കാർഡുകൾ നോൺ ഇലക്ട്രിഫൈഡ് വിഭാഗത്തിൽ ഉൾപ്പെടുന്നതാണെന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

"2016ൽ സമ്പൂർണ വൈദ്യുതി നടപ്പാക്കിയപ്പോൾ സിവിൽ സപ്ളൈസ് നൽകിയ കണക്കിന്റെ അഞ്ചിൽ ഒരു വിഭാഗം ആളുകൾക്ക് മാത്രമേ വൈദ്യുതി ലഭിക്കാത്തതായുള്ളൂ. അപേക്ഷിച്ച് നിശ്ചിത ദിവസത്തിനുള്ളിൽ എല്ലാവർക്കും വൈദ്യുതി ലഭ്യമാക്കിയിട്ടുണ്ട്. സിവിൽ സപ്ളൈസിന്റെ കണക്ക് പരിശോധിക്കണം. വൈദ്യുതി ഇല്ലാത്തവരുടെ വിവരങ്ങൾ കൈമാറാൻ സിവിൽ സപ്ളൈസ് വകുപ്പ് തയാറാകണം. "

കെ.എസ്.ഇ.ബി എക്സിക്യൂട്ടീവ്

എൻജിനിയർ