1
റോഡിന്റെ സംക്ഷണഭിത്തി ആടിഞ്ഞ നിലയിൽ

കടമ്പനാട് : കടമ്പനാട് പഞ്ചായത്ത് 17-ാം വാർഡിൽ 20 ലക്ഷം രൂപമുടക്കിയ തട്ടേക്കാട് ഏലാ - കാപ്പിൽ റോഡിന്റെ നിർമ്മാണത്തിലെ അഴിമതി വിജിലൻസ് അന്വഷിക്കണമെന്ന് കോൺഗ്രസ് കടമ്പനാട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മൂന്ന് മാസം മുൻമ്പ് നടന്ന റോഡ് പണിയിൽ ലക്ഷങ്ങളുടെ അഴിമതിയുണ്ടെന്നും പണി ഗുണനിലവാരമില്ലാത്തതാണെന്നും പ്രദേശവാസികൾ ആരോപിച്ചിരുന്നു . റോഡിന്റെ നിർമ്മാണ പ്രവർത്തനം പൂർത്തികരിച്ച് ഒരാഴ്ചയ്ക്കകം 10 മീറ്ററോളം റോഡ് ഇടിഞ്ഞ് പോയി.പരാതികൾ ഉണ്ടായതിന് ശേഷം കോൺട്രാക്ടർ അത്രയും ഭാഗം അറ്റകുറ്റപണികൾ നടത്തിയിരുന്നു. 250 മീറ്റർ ടെൻഡർ വിളിച്ച റോഡ് 200 മീറ്റർ മാത്രമേ നിർമ്മാണം നടത്തിയിട്ടുള്ളു. എന്നാൽ ഇപ്പോൾ വീണ്ടും മൂന്ന് മാസത്തിന് ശേഷം റോഡിന്റ വലിയൊരു ഭാഗം പൂർണമായി തകർന്നു. നിലവിൽ റോഡ് രണ്ടായി പിളർന്ന് മാറി ജനങ്ങൾക്ക് കാൽനട പോലും അസാദ്ധ്യമായ രീതിയിലാണ്.അഴിമതിക്കെതിരെ കളക്ടർക്കും വിജിലൻസിനും പരാതി നൽകാനും കോൺഗ്രസ് മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. മണ്ഡലം പ്രസിഡന്റ് റെജീ മാമ്മന്റ് അദ്ധ്യക്ഷതയിൽ ബിജിലി ജോസഫ്,എം.ആർ ജയ പ്രസാദ്,ജോസ് തോമസ്,ഷിബു ബേബി,അഡ്വ.ഷാബു ജോൺ,രാധാ മോൾ,ജോൺ സി.ശമുവേൽ ,സി.എസ് ഗീവർഗീസ് , പ്രസന്നകുമാർ,ജോസി തോമസ്,ജോസഫ് എന്നിവർ സംസാരിച്ചു.