അടൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താൻ എ.ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നു. കൂപ്പൺ വിതരണോദ്ഘാടനം ചലച്ചിത്ര സംവിധായകൻ ഡോ. ബിജു നിർവഹിച്ചു. ജില്ലാ സെക്രട്ടറി ജി. ബൈജു കൂപ്പൺ കൈമാറി. പന്നിവിഴ സഹകരബാങ്ക് പ്രസിഡന്റ് സി.സുരേഷ് ബാബു, ബിബിൻ ഏബ്രഹാം, അമൽഹരി എന്നിവർ പ്രസംഗിച്ചു. 13 നും 14 നും പന്തളം തെക്കേക്കര, അടൂർ, പള്ളിക്കൽ, ഏനാത്ത് മേഖലകളിലാണ് ബിരിയാണ് ചലഞ്ച് സംഘടിപ്പിച്ചിരിക്കുന്നത്.