പത്തനംതിട്ട :ഓൾ ഇന്ത്യാ സോമിൽ തൊഴിലാളി അസോസിയേഷൻ20 വർഷ പിന്നിട്ടതിന്റെ ചരിത്ര സ്മരണയുംടെ അടയാളമായി ഓർമ്മ മരം നട്ടു നനക്കുന്നതിന്റെ സംസ്ഥാന തല ഉദ്ഘാടനം ഇളമണ്ണൂരിൽ കെ.യു. ജനീഷ് കുമാർ എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജഗോപാലൻ നായർ , ഐഎൻടിയുസി സംസ്ഥാന നിർവാഹക സമിതി അംഗം ഹരികുമാർ പൂതംങ്കര, അസോസിയേഷൻ ദേശീയ ജനറൽ സെക്രട്ടറി സുനിൽ മാരൂർ, വാർഡ് മെമ്പർ ബിജു എസ്.,എന്നിവർ ഫലവൃഷത്തൈകൾ നട്ട് നനച്ചു.