വടശേരിക്കര : ഗ്രാമപഞ്ചായത്തിലെ കെട്ടിട നികുതി കുടിശികയും വ്യാപാര ലൈസൻസ് ഉൾപ്പെടെയുള്ള വിവിധ ലൈസൻസും പുതുക്കുന്നതിന് പിഴ കൂടാതെ ഫീസ് ഒടുക്കുന്നതിനുള്ള തീയതി ഈ മാസം 30 വരെ ദീർഘിപ്പിച്ചു. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ വാടക കുടിശിക ഒടുക്കുന്നതിനുള്ള സമയപരിധി ജൂലായ് അഞ്ച് വരെയും നീട്ടി.