പത്തനംതിട്ട : പി.എസ്.സി നിയമനത്തിൽ ജാതി വവേചനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കെ പി എം എസ്ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിനു മുന്നിൽ ധർണ നടത്തി. ജില്ലാ സെക്രട്ടറി രമേശ് കുമാർ മാലക്കര ഉദ്ഘാടനം ചെയ്തു. ഓൺലൈൻ പാഠ്യരീതിയിൽ തള്ളപ്പെടുന്നത് അടിസ്ഥാന ജനവിഭാഗങ്ങളിലെ കുട്ടികളാണ്. ഈ പോരായ്മകൾ പരിഹരിക്കണമെന്നും, കോഴിക്കോട് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ നിയമത്തിൽ യോഗ്യത നേടിയ പട്ടികജാതിക്കാരനെ നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആർ മുരളി, അനിൽ, ഷാജി,അജി പാലമല, പ്രസന്നൻ ഉള്ളന്നൂർ, ശിവൻ തെക്കേമല, ബിജീഷ് ഗോപാൽ എന്നിവർ പ്രസംഗിച്ചു.