അടൂർ :സംസ്ഥാന വനിത കമ്മീഷൻ ചെയർപെഴ്സൺ എം.സി.ജോസഫൈൻ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് മഹിള കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അടൂർ ആർ.ഡി.ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധ ധർണ മഹിള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കുഞ്ഞുഞ്ഞമ്മ ജോസഫ് ഉദ്ഘാടനം ചെയ്തു.

അടൂർ നിയോജക മണ്ഡലം പ്രസിഡന്റ് വിമല മധു ചടങ്ങിൽ അദ്ധ്യക്ഷയായിരുന്നു.സംസ്ഥാന ജനറൽ സെക്രട്ടറി ലാലി ജോൺ,സെക്രട്ടറി സുധാനായർ,ജില്ല സെക്രട്ടറിമാരായ ലീലാമ്മ ഗീവർഗീസ്,സജി ദേവി തുടങ്ങിയവർ പ്രസംഗിച്ചു.