പത്തനംതിട്ട : നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകൾ പ്രയോജനപ്പെടുത്തുന്നതിനായി കേരള സംസ്ഥാന ഓഡിറ്റ് അസോസിയേഷൻ ടെലിവിഷൻ വിതരണം നടത്തി. ആന്റോ ആന്റണി എം.പി വിതരണം നിർവഹിച്ചു. പത്തനംതിട്ട നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ ജാസിംകുട്ടി, അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സതീഷ് ജോൺ മാണിക്കശ്ശേരി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അനിൽ മാത്യു ഐപ്പ്, സി.അനിൽ കുമാർ, ബി.ഹരികുമാർ, ജില്ലാ പ്രസിഡന്റ് പി.അനിൽ കുമാർ,സെക്രട്ടറി എസ്. അരുൺകുമാർ,എ.ടി. ജോൺ, അരവിന്ദ് ചരുവിൽ എന്നിവർ പങ്കെടുത്തു.