അടൂർ: ലോക്ക്ഡൗൺ നിയന്ത്രണങ്ങളേത്തുടർന്ന് പൊതുജന സഹായമെത്താതായതോടെ അടൂർ മഹാത്മ ജനസേവനകേന്ദ്രം പ്രതിസന്ധി നേരിടുന്നതായി ചെയർമാൻ രാജേഷ് തിരുവല്ല അറിയിച്ചു.
സർക്കാർ നൽകിയ ഒരു മാസത്തെ സൗജന്യ റേഷനും സപ്ലൈകോയുടെ ഭക്ഷ്യധാന്യ കിറ്റും പഴകുളം ഹോർട്ടി കോർപ്പ് നൽകിയ പച്ചക്കറികളുംകൊണ്ട് അന്തേവാസികൾക്ക് കൃത്യമായി ഭക്ഷണം നൽകാൻ സാധിച്ചു. സാമ്പത്തിക പ്രതിസന്ധിയുള്ളതിനാൽ റേഷനെടുത്തിട്ടില്ല.
ജീവനക്കാരുടെ ശമ്പളം നൽകാനും കഴിഞ്ഞില്ല. കെട്ടിട വാടക, വൈദ്യുതി, വെള്ളം തുടങ്ങി നിരവധി ചെലവുകളാണുള്ളത്.
അടൂരിലെ ഓൾഡ് ഏജ് ഹോം, കൊടുമൺ അങ്ങാടിക്കൽ യാചക പുനരധിവാസ കേന്ദ്രം, കോഴഞ്ചേരി തുണ്ടിഴത്തെ ആതുരാശ്രമം എന്നിവിടങ്ങളിലായി മുന്നൂറോളം അഗതികൾക്കാണ് കേന്ദ്രം അഭയം നല്കി വരുന്നത്. സഹായിക്കാൻ സന്നദ്ധതയുള്ളവർ
8606207770, 8606267770, 8606307770 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടണം.