പത്തനംതിട്ട: നഗരസഭ പ്രദേശത്തെ വിദ്യാർത്ഥികളുടെ ഓൺലൈൻ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുവാൻ നഗരസഭ കൗൺസിൽ അംഗങ്ങളുടെയും പ്രഥമ അദ്ധ്യാപകരുടെയും യോഗം ചേർന്നു. അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്ത വിദ്യാർത്ഥികൾക്ക് ജനപ്രതിനിധികളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെ ഒരാഴ്ചക്കകം സംവിധാനങ്ങൾ ഒരുക്കുവാൻ യോഗത്തിൽ തീരുമാനിച്ചു.നഗരസഭ അദ്ധ്യക്ഷ റോസ്ലിൻ സന്തോഷ് യോഗം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശോഭ കെ.മാത്യു അദ്ധ്യക്ഷത വഹിച്ചു.വൈസ് ചെയർമാൻ എ.സഗീർ, സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ.ജാസിം കുട്ടി,സിന്ധു അനിൽ,കൗൺസിലർമാരായ പി.കെ അനീഷ്,വി.മുരളീധരൻ, റോഷൻ നായർ, ദീപു ഉമ്മൻ നഗരസഭ സെക്രട്ടറി എ.എം മുംതാസ്,എ.ഇ.ഒ സന്തോഷ് കുമാർ,രാജേഷ് എസ് വള്ളിക്കോട്,ബി.ആർ.സി കോ.ഓഡിനേറ്റർ സുനിൽ കുമാർ, കൺവീനർ രജനി പ്രസാദ് എന്നിവർ സംസാരിച്ചു.