മല്ലപ്പള്ളി:കൊവിഡിന്റെ മറവിൽ വ്യാപാര മേഖലയെ പൂർണമായും തകർത്ത് കുത്തകളെ സഹായിക്കുന്ന കേന്ദ്രനയം തിരുത്തണമെന്നാവശ്യപെട്ട് കേരളത്തിൽ 1000 കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുൻപിൽ കേരള ഷോപ്‌സ്ആൻഡ് കോമേഴ്‌സ്യൽ എംപ്ലോയീസ് യൂണിയൻ സി.ഐ.ടി.യു ധർണ നടത്തി. മല്ലപ്പളളി ഹെഡ് പോസ്റ്റ് ഓഫീസിനു മുൻപിൽ നടത്തിയ സമരം കേരള ഷോപ്പ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് ബോർഡ് ചെയർമാൻ സ.കെ.അനന്തഗോപൻ ഉദ്ഘാടനം ചെയ്തു. രതീഷ് പീറ്റർ അദ്ധ്യക്ഷത വഹിച്ചു .ബിനു വർഗീസ്, അഖിൽ എം. കെ,എം ജോൺസൺ, സണ്ണി ജോൺസൺ, ജോർജ്ജ് കുട്ടി, കിരൺ എന്നിവർ പ്രസംഗിച്ചു.