പത്തനംതിട്ട : പ്രവാസികളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 5ന് പ്രതിഷേധ സായാഹ്നം നടക്കും. ജില്ലയിലെ 1000 പ്രവർത്തകർ വീടുകളിലും പ്രവർത്തന സ്ഥലങ്ങളിലും പ്ലക്കാർഡുകളുമായി സമരത്തിൽ പങ്കുചേരുമെന്ന് ജില്ലാ പ്രസിഡന്റ് എം.ജി. കണ്ണൻ അറിയിച്ചു.