പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 7 കൊവിഡ്19 കേസുകൾ സ്ഥിരീകരിച്ചു. 6 പേർ രോഗവിമുക്തരായി.
ഇതുവരെ ആകെ 113 പേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 6 പേർ രോഗവിമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 31 ആണ്. ഇപ്പോൾ 81 പേർ രോഗികളായിട്ടുണ്ട്. ഇതിൽ 76 പേർ ജില്ലയിലും 5 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
ജനറൽ ആശുപത്രി പത്തനംതിട്ടയിൽ 37 പേരും ജില്ലാ ആശുപത്രി കോഴഞ്ചേരിയിൽ 8 പേരും, ജനറൽ ആശുപത്രി അടൂരിൽ ഒരാളും, സി.എഫ്.എൽ.ടി.സി റാന്നി മേനാംതോട്ടം ആശുപത്രിയിൽ 40 പേരും ഐസലേഷനിൽ ഉണ്ട്. സ്വകാര്യ ആശുപത്രികളിൽ 28 പേർ ഐസലേഷനിൽ ഉണ്ട്. ജില്ലയിൽ ആകെ 114 പേർ വിവിധ ആശുപത്രികളിൽ ഐസലേഷനിൽ ആണ്. ഇന്നലെ 16 പേരെ ഐസലേഷനിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രോഗം സ്ഥിരീകരിച്ചവർ
1) ജൂൺ 4ന് അബുദാബിയിൽ നിന്ന് എത്തിയ കൊറ്റനാട്, പെരുമ്പെട്ടി സ്വദേശിയായ 25 വയസുകാരൻ,
2) മേയ് 29 ന് കുവൈറ്റിൽ നിന്ന് എത്തിയ മൈലപ്ര സ്വദേശിയായ 38 വയസുകാരൻ.
3) ജൂൺ 5 ന് ഡൽഹിയിൽ നിന്ന് എത്തിയ തിരുവല്ല സ്വദേശിയായ 31 വയസുകാരൻ.
4) മേയ് 31ന് നൈജീരിയയിൽ നിന്ന് എത്തിയ റാന്നി പഴവങ്ങാടി സ്വദേശിയായ 34 വയസുകാരൻ.
5) മേയ് 28 ന് മഹാരാഷ്ട്രയിൽ നിന്ന് എത്തിയ അങ്ങാടിക്കൽ സൗത്ത് സ്വദേശിയായ 28 വയസുകാരൻ.
6) മേയ് 27ന് അബുദാബിയിൽ നിന്ന് എത്തിയ തിരുവല്ല, കടപ്ര സ്വദേശിയായ 52 വയസുകാരൻ.
7) മേയ് 27ന് മഹാരാഷ്ട്രയിൽ നിന്ന് എത്തിയ കുമ്പനാട് സ്വദേശിനിയായ 43 വയസുകാരി