പത്തനംതിട്ട: ജില്ലാ കെട്ടിട നിർമാണ തൊഴിലാളി ക്ഷേമബോർഡിന്റെ പരിധിയിൽ കൊവിഡ്19 പ്രത്യേക ധനസഹായം ലഭിക്കാത്ത തൊഴിലാളികൾക്ക് ഓഫീസിൽ നേരിട്ട് അപേക്ഷ നൽകാമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഐഡി ബുക്ക്, അംശദായം അടയ്ക്കുന്ന പാസ്ബുക്ക്, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവ അപേക്ഷയോടൊപ്പം ഹാജരാക്കണം.