ചെങ്ങന്നൂർ: ഓൺലൈൻ ക്ലാസുകൾ കാണുന്നതിനും പഠിക്കുന്നതിനും വീട്ടിൽ സൗകര്യം ഇല്ലാത്തതിനാൽ പ്രതീക്ഷ ചാരിറ്റബിൾ സൊസൈറ്റി ടെലിവിഷൻ സെറ്റുകൾ സുമനസുകളിൽ നിന്നും സമാഹരിച്ച് കുട്ടികൾക്ക് നൽകിവരുന്നു. ആദ്യപടിയായ് ചെങ്ങന്നൂർ മുൻസിപ്പാലിറ്റിയിൽ തച്ചിരുപറമ്പിൽ അശ്വിൻ ഹരിക്ക് സൊസൈറ്റി പ്രസിഡന്റ് മധു പരുമല സോസൈറ്റിക്കു വേണ്ടി ടെലിവിഷൻ വീട്ടിൽ എത്തിച്ചു നൽകി.ചടങ്ങിൽ ബി.ജെ.പി മേഖല സെക്രട്ടറി ബി.കൃഷ്ണകുമാർ,ബി.എം.എസ് മേഖല പ്രസിഡന്റ് മനോജ് വൈഖരി,മുനിസിപ്പൽ സെക്രട്ടറി സന്തോഷ് കുമാർ,ബി.ജെ.പി മണ്ഡലം സെക്രട്ടറി മനുകൃഷ്ണൻ എന്നിവർ പങ്കെടുത്തു.തിരുവല്ലയിൽ പൊടിയാടിയിൽ നെടുന്താനത്ത് മേഘാ മധുവിനും, മാന്യ മധുവിനും പ്രതീക്ഷക്ക് വേണ്ടി ആർ.എസ്.എസ് ഖണ്ട് കാര്യവാഹക് മണിക്കുട്ടൻ ടെലിവിഷൻ സമ്മാനിച്ചു.സൊസൈറ്റി പ്രസിഡന്റ് മധു പരുമല,സെക്രട്ടറി രാജൻ തെങ്ങേലി,റജീ പൊടിയാടി എന്നിവർ പങ്കെടുത്തു.