മല്ലപ്പള്ളി: കൊവിഡ് 19 ന്റെ ചികിത്സാ സൗകര്യങ്ങൾക്കായി താലൂക്ക് ആശുപത്രിയ്ക്ക് 40 ലക്ഷം രൂപ അനുവദിച്ച അഡ്വ.മാത്യു ടി തോമസ് എം.എൽ.എ യെ എൽ.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു. കൺവീനർ രാജൻ എം.ഈപ്പൻ അദ്ധ്യക്ഷത വഹിച്ചു.ജോർജ്ജുകുട്ടി പരിയാരം, ജേക്കബ് ജോർജ്, നീരാഞ്ജനം ബാലചന്ദ്രൻ,വാളകം ജോൺ എന്നിവർ പ്രസംഗിച്ചു.
മല്ലപ്പള്ളി: മല്ലപ്പള്ളി ,തിരുവല്ല താലൂക്ക് ആശുപത്രികളിൽ കൊവിഡ് 19 ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെട്ട രീതിയിൽ സജ്ജമാക്കുന്നതിന് നടപടികൾ പൂർത്തിയാക്കിയ മാത്യു ടി.തോമസ് എം.എൽ.എ യെ ജനതാദൾ(എസ്) മല്ലപ്പള്ളി മേഖല കമ്മിറ്റി അനുമോദിച്ചു. മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും മല്ലപ്പള്ളിയ്ക്ക് 40 ലക്ഷവും, തിരുവല്ലായ്ക്ക് 68 ലക്ഷം രൂപയുമാണ് അനുവദിച്ചത്.മേഖല കമ്മിറ്റി അനുമോദന യോഗത്തിൽ ജില്ലാ പ്രസിഡന്റ് അലക്സ് കണ്ണമല ഉദ്ഘാടനം ചെയ്തു. രാജൻ.എം. ഈപ്പൻ അദ്ധ്യക്ഷത വഹിച്ചു. ജയിംസ് വർഗീസ്, ബാബു കൂടത്തിൽ, എസ്. ശ്രീലാൽ, എം ജെ മാത്യു, ജോൺ കുര്യൻ എന്നിവർ പ്രസംഗിച്ചു.